"ആഭ്യന്തരവിപണിയില്‍നിന്നു റബര്‍ വാങ്ങണം'
1492497
Saturday, January 4, 2025 7:24 AM IST
പാലാ: റബര്‍ ഉത്പാദനം കൂടുതലുള്ള മാസങ്ങളില്‍ ആഭ്യന്തര വിപണിയില്‍നിന്നു ടയര്‍ വ്യവസായികള്‍ കൂടുതല്‍ റബര്‍ വാങ്ങണമെന്ന് മീനച്ചില്‍ താലൂക്ക് റബര്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രസിഡന്റ് സോജന് തറപ്പേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം ടി.സി. ജോര്‍ജ് തുണ്ടത്തില്കുന്നേലിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷം നടത്തി. ജോസുകുട്ടി പൂവേലില്‍, വി.എ. സിബി, പി.എം.മാത്യു ചോലിക്കര, സരിന് പൂവത്തിങ്കല്‍, ഗില്‍ബി നെച്ചിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.