നെല്‍കൃഷി : മാടപ്പള്ളിയിൽ 825 ഏക്കറില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം
1493052
Monday, January 6, 2025 7:13 AM IST
മാടപ്പള്ളി: നെല്ലിലെ കറവലിനും ദൃഢതക്കുറവിനും പരിഹാരംകാണാന്‍ ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിക്ക് വളപ്രയോഗം നടപ്പാക്കുന്നു.സൂക്ഷ്മമൂലകങ്ങളുടെ കുറവ് മൂലമാണ് ഇതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തലാണ് ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിക്ക് വളപ്രയോഗം നടപ്പാക്കുന്നത്. സിങ്ക്, മാഗനീസ്, ബോറോണ്‍ എന്നിവയുടെ മിശ്രിതമാണ് വളപ്രയോഗം നടത്തുന്നത്. ലേബര്‍ ചാര്‍ജും തൊഴിലാളികളുടെ കുറവും പരിഗണിച്ചാണ് ഡ്രോണ്‍ ഉപയോഗം.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വാഴപ്പള്ളി, പായിപ്പാട്, വാകത്താനം പഞ്ചായത്തുകളിലെ 825 ഏക്കര്‍ സ്ഥലത്താണ് വളപ്രയോഗം നടത്തുന്നത്. ഏഴുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
ഇന്ന് രാവിലെ പത്തിന് വാഴപ്പള്ളി പഞ്ചായത്തിലെ ഓടേറ്റി വടക്ക് പാടശേഖരത്ത് പദ്ധതിയുടെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും. വാഴപ്പള്ളി പഞ്ചായത്ത്പ്രസിഡന്റ് മിനി വിജയകുമാര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു പദ്ധതി വിശദീകരിക്കും.