വനം സംരക്ഷണനിയമം കാലോചിതമായി പരിഷ്കരിക്കണം: കേരള കര്‍ഷക യൂണിയന്-എം
1492843
Sunday, January 5, 2025 10:39 PM IST
പാലാ: കേരള വനം സംരക്ഷണനിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള കര്‍ഷകയൂണിയന്‍ -എം പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മനുഷ്യജീവന് സംരക്ഷിക്കുന്നതിന് പ്രസ്തുത നിയമത്തില്‍ പ്രാധാന്യം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജോസ് കെ. മാണി നടത്തുന്ന ഇടപെടലുകള്‍ക്ക് പൂര്‍ണ പിന്തുണ യോഗം വാഗ്ദാനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചന് നെടുമ്പള്ളി അധ്യക്ഷത വഹിച്ച യോഗം കേരള കോണ്‍ഗ്രസ് -എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ജോയ് നടയില്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ. ഭാസ്കരന് നായര്‍, ടോമി മാത്യു തകിടിയേല്‍, തോമസ് നീലിയറ, പ്രദീപ് ജോര്‍ജ്, ഷാജി കൊല്ലിത്തടം, ഏബ്രഹാം കോക്കാട്ട്, ജയ്സണ്‍ ജോസഫ്, ജോസ് തോമസ് തെക്കേല്‍, ടോമി ഇടയോടി, അബു മാത്യു, ദേവസ്യാച്ചന് തെക്കേകരോട്ട്, കെ.ആര്. രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.