സപ്താഹയജ്ഞവും മകരവിളക്ക് ഉത്സവവും
1492637
Sunday, January 5, 2025 6:05 AM IST
പനമറ്റം: വെളിയന്നൂർ ധർമശാസ്താക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവവും ഭാഗവത സപ്താഹയജ്ഞവും ഇന്നു മുതൽ 14 വരെ നടക്കും. മധു മുണ്ടക്കയമാണ് യജ്ഞാചാര്യൻ. ഇന്നു വൈകുന്നേരം ആറിന് കാണിക്കമണ്ഡപത്തിൽനിന്ന് വിഗ്രഹഘോഷയാത്ര. മേൽശാന്തി കല്ലൂർ ഇല്ലം വാസുദേവൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തും. തുടർന്ന് ഭദ്രദീപ പ്രകാശനം, ഭാഗവത മഹാത്മ്യപ്രഭാഷണം. യജ്ഞദിവസങ്ങളിൽ രാവിലെ ആറിന് ചടങ്ങുകൾ തുടങ്ങും. ഒന്നിന് പ്രസാദമൂട്ട്.
12ന് യജ്ഞസമാപനം. രാത്രി ഏഴിന് അക്ഷരശ്ലോകസദസ്, എട്ടിന് തമ്പലക്കാട് തിരുവാതിരകളി. 13ന് രാവിലെ എട്ടിന് തിരുമുമ്പിൽ പറ, വൈകുന്നേരം 5.30 തിരുമുമ്പിൽ പറ, രാത്രി ഏഴിന് താലപ്പൊലി ഘോഷയാത്ര, രാത്രി ഒന്പതിന് തിരുവാതിര, 9.30ന് ആനന്ദനടനം. 14ന് മകരവിളക്ക് ഉത്സവം എട്ടിന് തിരുമുമ്പിൽ പറ, 10ന് നവകം, സർപ്പപൂജ തന്ത്രി പറമ്പൂർ ഇല്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30 മുതൽ തിരുമുമ്പിൽ പറ, രാത്രി 8.30ന് നാദലയസംഗമം.