ഓടയില്‍ മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി
1493046
Monday, January 6, 2025 7:06 AM IST
കോട്ടയം: നാഗമ്പടത്തുള്ള സെഞ്ച്വറി ടവേഴ്സ് ഫ്ലാറ്റിനു പിന്നിലുള്ള ഓടയില്‍ മലിനജലം കെട്ടിക്കിടക്കുന്നതു താമസക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കെട്ടിക്കിടക്കുന്ന വെള്ളത്തിന് അസഹനീയമായ ദുര്‍ഗന്ധമാണ്.
കൂടാതെ കൊതുകുകള്‍ പെറ്റുപെരുകുന്ന അവസ്ഥയാണ്. ഓടയില്‍ കെട്ടിക്കിടക്കുന്ന വെള്ളം അടിയന്തരമായി നീക്കുന്നതിനു നടപടി ഉണ്ടാകണം. പാതിവഴിയില്‍ നിലച്ചു പോയ ഓടനിര്‍മാണം സ്ലാബിട്ട് പൂര്‍ത്തീകരിക്കണം.
അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.