നസ്രാണി മുന്നേറ്റം: ഒരുക്ക കൺവൻഷനുകൾ ഇന്നു മുതൽ
1492693
Sunday, January 5, 2025 6:37 AM IST
ചങ്ങനാശേരി: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ഫെബ്രുവരി 15ന് സംഘടിപ്പിച്ചിരിക്കുന്ന കർഷക രക്ഷാ നസ്രാണി മുന്നേറ്റത്തിന്റെ ഒരുക്ക കൺവൻഷനുകൾ ഇന്നാരംഭിക്കും.
സന്ദേശനിലയം ഹാളിൽ രാവിലെ 11.30ന് കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റുമാരുടെയും ഉച്ചകഴിഞ്ഞ് 2.30ന് അതിരൂപത ഭാരവാഹികളുടെയും ഫൊറോന പ്രസിഡന്റുമാരുടെയും സംയുക്ത സമ്മേളനവും നടക്കും. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.
ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ജനറൽ കൺവീനർമാരായ ജോസ് ജോൺ, ജിനോ ജോസഫ് എന്നിവർ പ്രസംഗിക്കും.