കണ്ണില്‍ മുളകുപൊടി വിതറി പണമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത സംഭവം: അന്വേഷണം ഊർജിതം
1493054
Monday, January 6, 2025 7:13 AM IST
ചിങ്ങവനം: നാട്ടകത്ത് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കണ്ണില്‍ മുളകുപൊടി വിതറി പണമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത സംഭവത്തില്‍ ചിങ്ങവനം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച വൈകുന്നേരം സ്ഥാപനം അടച്ച് വീട്ടിലേക്ക് പോന്ന ഇല്ലിക്കല്‍, ഇല്ലമ്പള്ളി ഫിനാന്‍സ് ഉടമ ഇല്ലമ്പള്ളി രാജുവിനെ വീട്ടിലേക്കുള്ള ഗെയിറ്റ് കടന്ന് കയറുന്നതിനിടെയാണ് ആക്രമണം നടന്നത്.
മുഖത്തടിച്ച ശേഷം മുളക് പൊടി വിതറി കൈയിലിരുന്ന 12,000 രൂപയും താക്കോലും അടങ്ങിയ ബാഗ് പിടിച്ചു വാങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വിരലടയാള വിദഗ്ദരും ഡോഗ് സ്കാഡും സ്ഥലത്തെത്തി പരിശോധന നടത്തി.