കുമരകത്തെ ഇനി വനിതകൾ നയിക്കും
1492688
Sunday, January 5, 2025 6:33 AM IST
കുമരകം: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കുമരകത്തെ നയിക്കാൻ ഇനി മൂന്നു വനിതകൾ. പഞ്ചായത്ത് പ്രസിഡന്റായി ധന്യാ സാബുവും പഞ്ചായത്ത് സെക്രട്ടറിയായി ജയന്തി ഗോപാലകൃഷ്ണനും കാര്യനിർവഹണം നടത്തുന്ന പഞ്ചായത്തിൽ ഇനി വൈസ് പ്രസിഡന്റായി ആർഷാ ബൈജുവും ചുമതലയേൽക്കും. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുന്നണി തീരുമാനപ്രകാരം അവസാന ഒരു വർഷം സിപിഐയ്ക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം.
സിപിഎം അംഗമായ വൈസ് പ്രസിഡന്റ് വി.കെ. ജോഷി സ്ഥാനമൊഴിയുകയും തത്സ്ഥാനത്തേക്കെത്താൻ സിപിഐക്ക് 16-ാം വാർഡ് മെമ്പർ ആർഷാ ബൈജു മാത്രം ഉള്ളതുമാണ് കുമരകം പഞ്ചായത്തിലെ താക്കോൽ സ്ഥാനങ്ങൾ വനിതകളുടെ കൈകളിൽ എത്താൻ കാരണം. 16 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഭരണകക്ഷിയായ സിപിഎമ്മിന് എട്ടും സിപിഐയ്ക്ക് ഒന്നും ഉൾപ്പെടെ ഒമ്പതംഗങ്ങളാണുള്ളത്. പ്രതിപക്ഷത്ത് ഏഴ് അംഗങ്ങൾ ഉണ്ട്.
നിലവിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ആർഷ ബൈജു
രാജിവച്ചു.