കേരള കോൺഗ്രസ്-എമ്മിൽ പിളർപ്പിന്റെ കാലം കഴിഞ്ഞു: മന്ത്രി റോഷി അഗസ്റ്റിൻ
1492647
Sunday, January 5, 2025 6:05 AM IST
കോട്ടയം: കേരള കോൺഗ്രസ് -എമ്മിൽ പിളർപ്പിന്റെ കാലം അവസാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. യൂത്ത് ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റി മാണിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ നടത്തിയ സംസ്ഥാന തല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ്-എമ്മിനെ ഓർത്ത് ചിലർ കണ്ണീർ പൊഴിക്കുകയാണ്. കേരള കോൺഗ്രസ്-എമ്മിന്റെ രാഷ്ട്രീയ ഭാവി എന്താണ് എന്നാണ് അവർ ചർച്ച ചെയ്യുന്നത്. കേരള കോൺഗ്രസ്-എം ഒറ്റക്കെട്ടായി മുന്നോട്ട് പോകും.കെ.എം. മാണിയെയും കേരള കോൺഗ്രസിനെയും അകറ്റി നിർത്തിയതിന്റെ ഫലമാണ് രണ്ടാം പിണറായി സർക്കാർ. കാലഘട്ടത്തിന്റെ അനിവാര്യതയാണ് മാണിസമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. ഡോ. കുര്യാസ് കുമ്പളക്കുഴി പ്രബന്ധ അവതരണം നടത്തി. അലക്സ് കോഴിമല, പ്രഫ. ലോപ്പസ് മാത്യു, വിജി എം. തോമസ്, ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, ഏബ്രഹാം സണ്ണി, ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, ദീപക് മാമ്മൻ മത്തായി, റോണി വലിയപറമ്പിൽ, സുനിൽ പയപ്പള്ളിൽ, അജിത സോണി, ടോബി തൈപ്പറമ്പിൽ, സിജോ പ്ലത്തോട്ടം, ആൽവിൻ ജോർജ്, ബ്രൈറ്റ് വട്ടനിരപ്പേൽ എന്നിവർ പ്രസംഗിച്ചു.