കര്‍ദിനാള്‍ കൂവക്കാട്ടും എസ്ബി കോളജിലെ സഹപാഠികളും ഒത്തുകൂടി
1492694
Sunday, January 5, 2025 6:37 AM IST
ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് പഠിച്ച എസ്ബി കോളജിലെ 1992-1995 ബാച്ചിലെ ബിഎസ്സി കെമിസ്ട്രി ബാച്ചിലെ സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും അധ്യാപകരും കോളജില്‍ ഒത്തു ചേര്‍ന്നു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിച്ചു.
പ്രഫ. വി.ജെ. തോമസ്, പ്രഫ. ജോസഫ്കുഞ്ഞ് തുണ്ടിയില്‍, പ്രഫ.ടി.ജെ. ഏബ്രഹാം, ഡോ. ടോംലാല്‍ ജോസ് ഇ., അനില്‍ ജോസഫ്, ജെയിംസണ് ജേക്കബ് പുറവടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എസ്ബിയുടെ കാമ്പസിലെ മുത്തശി പുളിമരച്ചുവട്ടില് സംസാരിച്ചിരുന്നും ഫോട്ടോയെടുത്തുമാണ് അവര്‍ മടങ്ങിയത്.