കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ച്ച ത​ട​വു​കാ​ർ​ക്കു​ള്ള സെ​ൽ വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എം. ​മ​നോ​ജ് നി​ർ​​വ​ഹി​ച്ചു.

റി​മാ​ൻ​ഡി​ലാ​കു​ന്ന ത​ട​വു​കാ​രെ​യും ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​റ്റു ജ​യി​ലു​ക​ളി​ൽ​നി​ന്ന് കോ​ട്ട​യം ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന ത​ട​വു​കാ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രു​മ്പോ​ൾ താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ സെ​ൽ വാ​ർ​ഡ് നി​ർ​മി​ച്ച​ത്. സു​ര​ക്ഷാ​സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യാ​ണ് നി​ർ​മാ​ണം.

​ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ജി. ​പ്ര​വീ​ൺ​കു​മാ​ർ, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ൽ ഹ​മീ​ദ്, അ​ഡീ​ഷ​ണ​ൽ എ​സ്പി വി​നോ​ദ് പി​ള്ള, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ര​തീ​ഷ്, ​കോ​ട്ട​യം ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് വി.​ആ​ർ. ശ​ര​ത്,

ഡി​വൈ​എ​സ്പി കെ.​ജി. അ​നീ​ഷ്,​ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​ശ്രീ​ലേ​ഖ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ദീ​പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.