സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് എച്ച്എസ്എസിലെ വജ്രജൂബിലി ആഘോഷ സമാപനം ഏഴിന്
1492687
Sunday, January 5, 2025 6:33 AM IST
വൈക്കം: വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷ സമാപന സമ്മേളനം ഏഴിന് നടക്കും.
ഏഴിന് രാവിലെ 10ന് വജ്രജൂബിലി സ്മാരക ഓഡിറ്റോറിയം വെഞ്ചരിപ്പ്. ഉച്ചകഴിഞ്ഞ് മൂന്നിന് സ്കൂൾ മാനേജർ റവ ഡോ. ബർക്കുമാൻസ് കൊടയ്ക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണവും സ്മരണിക പ്രകാശനവും നടക്കും. സി.കെ. ആശ എംഎൽഎ ഉപഹാരസമർപ്പണം നടത്തും.
നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് പ്രതിഭകളെ ആദരിക്കും. തുടർന്ന് മ്യൂസിക്കൽ ബാന്റ്. എട്ടിന് കലാപരിപാടികളോടെ വജ്രജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകും.