കുമരങ്കരി-തെക്കേച്ചിറ ബണ്ട് റോഡ് ജനങ്ങള്‍ക്കു തുറന്നുകൊടുത്തു
1493053
Monday, January 6, 2025 7:13 AM IST
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ കുമരങ്കരി -തെക്കേച്ചിറ ബണ്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 20. 60 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ സാന്ദ്ര നോര്‍മന്‍ എന്നിവര്‍ പ്രസംഗിച്ചു.
20 വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണികള്‍ മുടങ്ങിക്കിടന്ന റോഡാണ് പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചത്. റോഡ് പണി പൂര്‍ത്തിയായതോടുകൂടി ഏകദേശം 50ല്‍ അധികം വരുന്ന വീട്ടുകാര്‍ക്ക് കൃഷിക്കും മറ്റും ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും യാത്ര സൗകര്യം ലഭ്യമാകുകയും ചെയ്തു.