31 വര്‍ഷങ്ങള്‍ക്കുശേഷം പൂര്വവിദ്യാര്ഥീ സംഗമം
1493049
Monday, January 6, 2025 7:06 AM IST
പെരുവ: ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലെ 1994 എസ്എസ്എല്‍സി ബാച്ചുകാര്‍ 31 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. സ്കൂള്‍ ഹാളില്‍ അലുമിനി അസോസിയേഷന് പ്രസിഡന്റ് ദീപു ചേരുംകുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്കൂള്‍ പ്രിന്സിപ്പാൽ മണി, സ്കൂളിലെ മുന്‍ പ്രഥമാധ്യാപകന് എം.സി. നാരായണന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് വൈസ് പ്രസിഡന്റ് വെള്ളൂര്‍ ഭാവന്‍സ് ന്യൂസ് പ്രിന്റ് വിദ്യാലയത്തിലെ കംപ്യൂട്ടര്‍ അധ്യാപകന് എം.എന്‍. അനീഷ്, അസോസിയേഷന് സെക്രട്ടറി ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തില്‍ അറുപതോളം പൂര്‍വവിദ്യാര്‍ഥികളും 13 അധ്യാപകരും പങ്കെടുത്തു. അധ്യാപകരെ മൊമെന്റോയും ഷാളും നല്കി ആദരിച്ചു.