വെച്ചൂർ പഞ്ചായത്തിൽ 12 ഓരുമുട്ടുകളും പൂർത്തിയായി
1492684
Sunday, January 5, 2025 6:33 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിൽ ഓരുമുട്ടുകളുടെ നിർമാണം പൂർത്തിയായി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പഞ്ചായത്തിലെ 12 ഓരുമുട്ടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്.
അഞ്ചുമന, കൊച്ചുതോട്, പൂങ്കാവില്‍ താഴെ , കരിയില്‍, വേരുവള്ളി, പായിക്കാട്ട് ഉള്‍പ്പടെയുള്ള ഓരുമുട്ടുകളുടെ നിര്‍മാണത്തിനായി 3,75,000രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്.
കാര്‍ഷിക ഗ്രാമമായ വെച്ചൂരിലെ 3700 ഹെക്ടര്‍ വരുന്ന പാടശേഖരങ്ങളിലെ രണ്ടാംഘട്ട നെൽകൃഷിയെയും ഇടവിളകളെയും ഓരുവെളളം കയറാതെ സംരക്ഷിക്കുന്നതിനാണ് ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നത്.