സഹ. മേഖല നേരിടുന്ന വെല്ലുവിളികൾക്ക് ഉത്തരവാദി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ: ഫ്രാൻസിസ് ജോർജ് എംപി
1492630
Sunday, January 5, 2025 6:05 AM IST
തലപ്പലം: സഹകരണ പ്രസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങളാണെന്നും അതിനെതിരേ ശക്തമായ നിലപാടുകൾ പാർലമെന്റിൽ ഉന്നയിക്കുന്നതാണെന്ന് ഫ്രാൻസിസ് ജോർജ് എംപി.
തലപ്പലം സർവീസ് സഹകരണ ബാങ്കിൽ നടന്ന മെഗാ ഡെപ്പോസിറ്റ് മീറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ് ഈരൂരിക്കൽ അധ്യക്ഷത വഹിച്ചു.