വിജയപുരം രൂപത അധ്യാപക- അനധ്യാപക സംഗമം
1492657
Sunday, January 5, 2025 6:22 AM IST
വെട്ടിമുകള്‍: മിഷണറിമാരുടെ നിസ്വാര്‍ഥവും നിസ്തുലവുമായ സേവനത്തില്നിന്നുമാണ് വിദ്യാലയങ്ങള്‍ രൂപപ്പെട്ടതെന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. 37-ാമത് വിജയപുരം രൂപത അധ്യാപക-അനധ്യാപക സംഗമം (ടീച്ചേഴ്സ് ഗില്‍ഡ്) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
സര്‍വീസില്‍നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ഫിലാഡെല്‍ഫിയ സഹായമെത്രാന്‍ ബിഷപ് ഡോ. കിയ്ത് ജയിംസ് കൈലന്സ്കി, കെസിബിസി ഡെപ്യുട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍,
കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പില്‍, കൗണ്‍സില്‍ സെക്രട്ടറി എന്‍.എഫ്. സെബാസ്റ്റ്യന്‍, ഡേവിഡ് രാജ്, വി.എം. ബിന്ദു, വിജി വര്‍ഗീസ്, സിസ്റ്റര്‍ ജയന്തി മരിയ സലേത്ത് എന്നിവര്‍ പ്രസംഗിച്ചു.