മഞ്ഞാമറ്റം - കരിന്പാനി റോഡുപണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം
1493040
Monday, January 6, 2025 7:06 AM IST
മഞ്ഞാമറ്റം: മഞ്ഞാമറ്റത്തുനിന്ന് കരിമ്പാനിക്കുള്ള റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം. പിഎംജിഎസ്വൈ പദ്ധതി പ്രകാരമുള്ള റോഡാണിത്. മെറ്റല്‍ ഇട്ടിട്ട് രണ്ടുമാസങ്ങള്‍ കഴിഞ്ഞു.
മഴയിലും വാഹനങ്ങള്‍ കയറിയും മെറ്റല്‍ കുറെ പോയ അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ പോകാന്‍ ഏറെ പ്രയാസമാണ്. നിരവധി സ്കൂള്‍, കോളജ് വാഹനങ്ങള്‍ പോകുന്ന റോഡാണിത്.
അടിയന്തരമായി ടാറിംഗ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.