ഉഴവൂർ സെന്റ് സ്റ്റീഫന്‍സ് കോളജിൽ ‘ടെക്്സ്പോ എസ്എസ്സി ഉഴവൂർ’
1492634
Sunday, January 5, 2025 6:05 AM IST
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജും ലെനോവ എഡ്യുക്കേഷണല്‍ സര്‍വീസും ചേര്‍ന്നു വിദ്യാഭ്യാസ പ്രദര്‍ശനം ടെക്സ്പോ എസ്എസ്സി ഉഴവൂര്‍ ഒമ്പതു മുതല്‍ 11വരെ സംഘടിപ്പിക്കും.
കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് എക്സിബിഷന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍, കോളജ് കരിക്കുലത്തിന്റെ ഭാഗമായ ആശയങ്ങളും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നവീന വികാസങ്ങളും അനുഭവിച്ചറിയാന്‍ കഴിയുംവിധം വിവിധതരം റോബോട്ടുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, പ്ലാനറ്റോറിയം, ഐഎസ്ആര്‍ഒ എക്സിബിഷന്, അപൂര്‍വ സ്റ്റാമ്പ് നാണയ കളക്ഷന്‍, കേരള പോലീസിന്റെ ബോംബ് - ഡോഗ് - ഫോറെന്‍സിക് - സൈബര്‍ സെല്‍ - എക്സിബിഷന്, കൃഷിവകുപ്പ് സ്റ്റാളുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ശാസ്ത്ര മേള മത്സരങ്ങള്‍, ഫണ്‍ ഗെയിംസുകള്‍, ഫുഡ് സ്റ്റാളുകള്‍, മാജിക് ഷോ തുടങ്ങി ഒട്ടനവധി ആകര്‍ഷണങ്ങളും ഒരുക്കുന്നു.
ഗ്രാമമിത്ര കാമ്പസ് എന്ന സങ്കല്പത്തെ മുന്‍നിര്‍ത്തി നൂതന സാങ്കേതിക വിദ്യകളുടെ അറിവുകളും അനുഭവങ്ങളും പകരുന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഒരുക്കുന്ന പ്രദര്‍ശനത്തിൽ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. 9349802181, 8943865890.
പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.സി. തോമസ്, എക്സിബിഷന് കോ -ഓര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ ജയിസ് കുര്യന്, പബ്ലിസിറ്റി കണ്‍വീനര്‍ ബ്ലെസി പി. ജയിംസ്, കോളജ് ലൈബ്രറേറിയന്‍ എസ്. ജാസുമുദീന് എന്നിവര്‍ പങ്കെടുത്തു.