ചെങ്ങളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ രാക്കുളി തിരുനാൾ ഇന്ന്
1492689
Sunday, January 5, 2025 6:33 AM IST
കുമരകം: ചെങ്ങളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ദനഹാ തിരുനാളിന് മുന്നോടിയായി രാക്കുളി തിരുനാൾ ഇന്നാചരിക്കും. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന.
തുടർന്ന് ദേവാലയമുറ്റത്ത് വാഴപ്പിണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയിരുക്കുന്ന ചിരാതുകളിൽ ഇടവക ജനം ഒന്നടങ്കം തിരികൾ തെളിച്ച് പിണ്ടികുത്തി തിരുനാളാചരിക്കും. പരിപാടികൾക്ക് ഇടവക വികാരി ഫാ. തോമസ് പാറത്താനം നേതൃത്വം നല്കും