ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗം ചേർന്നു
1493041
Monday, January 6, 2025 7:06 AM IST
കോട്ടയം: കാര്‍ഷിക വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുവാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതുവരെ കാത്തിരിക്കാതെ അവരെ പ്രോത്സാഹിപ്പിക്കുവാനും സംരക്ഷിക്കുവാനും ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
എസ്ബിഐ കോട്ടയം അസി. ജനറല്‍ മാനേജര്‍ ടി.കെ. വേണുകുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ് മുഖ്യപ്രഭാഷണം നടത്തി. 2025-26 കാലയളവിലേക്കുള്ള നബാര്‍ഡിന്റെ പൊട്ടെൻഷല് ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ യോഗത്തില്‍ എംപി പ്രകാശനം ചെയ്തു.
ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ രാജു ഫിലിപ്പ്, ആര്‍ബിഐ എല്‍ഡിഒ എം. മുത്തുകുമാര്‍, റെജി വര്‍ഗീസ്, മിനി സൂസന് വര്‍ഗീസ്, ഡി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു.