ചെന്പനോലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ
1492835
Sunday, January 5, 2025 10:39 PM IST
ചെന്പനോലി: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെ മുതൽ 19 വരെ നടക്കുമെന്ന് വികാരി ഫാ. ജോർജ് നെല്ലിക്കൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, 4.45ന് കൊടിയേറ്റ്, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, 6.45ന് നാടകം. എട്ടു മുതൽ 11 വരെ വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, അഞ്ചിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന.
12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന, 10ന് വിശുദ്ധ കുർബാന. 13 മുതൽ 15 വരെ വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, അഞ്ചിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന.
16ന് വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, അഞ്ചിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന, 6.30ന് കൂട്ടായ്മ വാർഷികം, കലാസന്ധ്യ, സ്നേഹവിരുന്ന്. 17ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന, 6.30ന് ഭക്തസംഘടനകളുടെ വാർഷികം, കുട്ടികളുടെ കലാപരിപാടികൾ. 18ന് വൈകുന്നേരം നാലിന് കഴുന്ന് പ്രദക്ഷിണം, 4.30ന് മധ്യസ്ഥപ്രാർഥന, അഞ്ചിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന, 6.30ന് വർക്കലമുക്ക് പന്തലിലേയ്ക്ക് പ്രദക്ഷിണം, രാത്രി എട്ടിന് ആകാശ വിസ്മയം. 19ന് രാവിലെ 9.30ന് തിരുനാൾ കുർബാന, തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം.