അന്തീനാട് പള്ളി പാലം പണി ആരംഭിച്ചു
1492841
Sunday, January 5, 2025 10:39 PM IST
പ്രവിത്താനം: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന അന്തീനാട് പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു.
പ്രകൃതിക്ഷോഭമുണ്ടായ ഉടനെ സ്ഥലം സന്ദര്‍ശിക്കുകയും ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനാവശ്യ സാങ്കേതിക തടസങ്ങള്‍ ഉന്നയിക്കപ്പെട്ടത് നിർമാണം വൈകാന്‍ കാരണമായി. സങ്കേതിക അനുമതിയായപ്പോള്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത് വീണ്ടും തടസമായി. ഭരണാനുമതിയും ടെൻഡര്‍ നടപടികളും പൂര്‍ത്തീകരിച്ചതിനാല്‍ എത്രയും വേഗം പാലം പണിതീര്‍ത്ത് റോഡ് ടാര്‍ ചെയ്യാന്‍ കഴിയുമെന്ന് മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു.
വികാരി ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, പഞ്ചായത്ത് മെംബര്‍മാരായ സ്മിത ഗോപലകൃഷ്ണന്, ലിസമ്മ ടോമി, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഷിജു പോള്‍, ഇഗ്നേഷ്യസ് തയ്യില്‍, സന്തോഷ് കുര്യത്ത്, എം.പി കൃഷ്ണന് നായര്‍ , ടോമി കോന്നുള്ളില്‍, രാജന് കോലത്ത്, എം.പി കൃഷ്ണന് നായര്‍, തങ്കച്ചന് മുളകുന്നം എന്നിവര്‍ പ്രസംഗിച്ചു.