ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
1493055
Monday, January 6, 2025 7:13 AM IST
തൃക്കൊടിത്താനം: സുകൃതജപങ്ങളിലൂടെ ഓരോ ശ്വാസോച്ഛാസത്തിലും കർത്താവിനെ സ്തുതിക്കുവാൻ സാധിക്കണമെന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിലെ ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്.
പ്രാർഥനയുടെ പാഠശാലയായി ഈ ജൂബിലി കാലഘട്ടത്തെ മാറ്റണം. തീക്ഷ്ണതയോടെ പ്രാർഥിക്കണം. കൂടെയുള്ളവരെയും പ്രാർഥിക്കാൻ പഠിപ്പിക്കണമെന്നും ബിഷപ് പറഞ്ഞു. ഫൊറോന വികാരി മോൺ. ആന്റണി എത്തക്കാട്,
സഹവികാരി റവ.ഡോ. സാവിയോ മാനാട്ട്, ഫാ. ലൂക്കാ വെട്ടുവേലിക്കളം, ഫാ. ജോൺസൺ മുണ്ടുവേലിൽ കൈക്കാരന്മാരായ ടോമിച്ചൻ തോപ്പിൽ, ജോസഫ് ജോബ് പുളിമൂട്ടിൽ, സജിമോൻ ജേക്കബ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.