ഈശോയുടെ മനുഷ്യാവതാര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
1493043
Monday, January 6, 2025 7:06 AM IST
അരുവിക്കുഴി: ലൂർദ് മാതാ പള്ളിയിൽ ഈശോയുടെ മനുഷ്യാവതാര ജൂബിലി -2025 ആഘോഷങ്ങൾക്കു തുടക്കമായി. വികാരി ഫാ. ജേക്കബ് ചീരംവേലിൽ ഉദ്ഘാടനം ചെയ്തു. ഫാ. ലൈജു കണിച്ചേരിൽ സന്ദേശം നൽകി.
ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതിന് 50 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു. സെക്രട്ടറിയായി സജി ആക്കിമാട്ടേലിനെ തെരഞ്ഞെടുത്തു.