ബൈക്കപകടത്തിൽ യുവഗായകൻ മരിച്ചു
1492852
Sunday, January 5, 2025 11:35 PM IST
വാഴൂര്‍: ബൈക്കപകടത്തില്‍ യുവഗായകന് കൊടുങ്ങൂര്‍ സ്വദേശി അമ്പിയില്‍ എ.കെ. അയ്യപ്പദാസ് (45) അന്തരിച്ചു. കോട്ടയം - എറണാകുളം റോഡില്‍ കാണക്കാരി ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം.
കല്ലറ ഭാഗത്ത് വിവാഹ ചടങ്ങില്‍ ഗാനമേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയ്യപ്പദാസ് സഞ്ചരിച്ച ബൈക്ക് സൈക്കിളില്‍ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പദാസിനെയും സൈക്കിള്‍ യാത്രികനെയും ഏറെ വൈകിയാണ് വഴിയാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അയ്യപ്പദാസ് മരിച്ചിരുന്നു.
കോട്ടയം സ്റ്റാര്‍ വോയ്സ് ഗാനമേള സംഘത്തിലെ ഗായകനായിരുന്നു. 25 വര്‍ഷത്തോളമായി സംസ്ഥാനത്തെ വിവിധ ഗാനമേള സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ കൊച്ചുകൃഷ്ണന്‍. മാതാവ്: തങ്കമ്മ. ഭാര്യ: പ്രതിഭ. മക്കള്‍: ഹരിഹര്‍ദാസ്, മാധവദാസ്. സംസ്കാരം നടത്തി.