ആർച്ച്ബിഷപ് മാർ തറയിലിനു സ്വീകരണം
1492695
Sunday, January 5, 2025 6:37 AM IST
കൂത്രപ്പള്ളി: സെന്റ് മേരീസ് ഇടവകയിലെ വിശുദ്ധ മാവുരൂസ് മുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് ആർച്ച്ബിഷപ് മാർ തോമസ് തറയിലിന് ഇന്ന് സ്വീകരണം നൽകും. ഇടവക വികാരി ഫാ. തോമസ് മംഗലത്തിന്റെയും സഹവൈദികരുടെയും നേതൃത്വത്തിലാണ് സ്വീകരണം.
രാവിലെ 6.30ന് വിശുദ്ധ കുർബാനയും തുടർന്ന് ഇടവകതല ജൂബിലി വർഷ ഉദ്ഘാടനവും ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും. തുടർന്ന് വീടുകളിലേക്ക് കഴുന്നു പ്രദക്ഷിണം. എട്ടിനും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന. ഫാ. യൽദോ മോഴശേരി, ഫാ. റെലിൻ പടിഞ്ഞാറേവീട്ടിൽ എംസിബിഎസ്, ഫാ. സനൂപ് വലിയവീട്ടിൽ സിഎംഐ,
ഫാ. സാംജി വടക്കേടം സിഎംഐ എന്നിവർ കാർമികത്വം വഹിക്കും. വൈകുന്നേരം ആറിന് മധ്യസ്ഥ പ്രാർഥന, തുടർന്ന് ദനഹാ തിരുനാൾ തിരുക്കർമങ്ങൾ, രാത്രി ഏഴിന് സംഗീത-ഹാസ്യരാവ്, മിമിക്സ് വൺ മാൻ ഷോ.