പൂപ്പള്ളിക്കുന്നേല്‍ കുടിവെള്ള പദ്ധതിക്ക് പുതിയ ടാങ്കും ഫില്‍ട്ടറിംഗ് യൂണിറ്റും
1492635
Sunday, January 5, 2025 6:05 AM IST
രാമപുരം: രാമപുരം പഞ്ചായത്ത് ബസാര്‍ വാര്‍ഡിലെ പൂപ്പള്ളിക്കുന്നേല്‍ കുടിവെള്ള പദ്ധതിക്കായി പുതിയ ടാങ്ക് നിര്‍മിക്കുകയും വാട്ടര്‍ ഫില്‍ട്ടറിംഗ് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. നിരവധി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വാട്ടര്‍ ടാങ്കും ഫില്‍ട്ടറിംഗ് യൂണിറ്റും നിര്‍മിച്ചത്.
എന്‍. രാമനാഥന് ആശാരിപറമ്പില്‍ സൗജന്യമായി നല്കിയ സ്ഥലത്ത് നിര്‍മിച്ച കുളത്തില്‍നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം ലഭ്യമാകുന്നത്. ജിമ്മി കുഴുമ്പില്‍, പരേതനായ എം.എന്‍. പ്രദീപ്കുമാര്‍ എന്നിവര്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് 60,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും അഞ്ചരലക്ഷം രൂപ വിലവരുന്ന വാട്ടര്‍ ഫില്‍ട്ടറിംഗ് യൂണിറ്റും സ്ഥാപിച്ചിരിക്കുന്നത്. ജോസ് കെ. മാണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പൊതു ആവശ്യത്തിന് സൗജന്യമായി സ്ഥലം നല്‍കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു.
നീലൂര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ മീനച്ചില്‍ താലൂക്കിലെ എല്ലാ ജനങ്ങളുടെയും കുടിവെള്ള ക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. മാത്യു, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിത അലക്സ്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ജോഷി ജോസഫ്, സി.കെ. സുബ്രഹ്മണ്യ അയ്യര്‍, ദിലീപ്, ടി.കെ. രവീന്ദ്രൻ ആചാരി എന്നിവര്‍ പ്രസംഗിച്ചു.