മരിച്ച നിലയില്‍
1492851
Sunday, January 5, 2025 11:35 PM IST
കോട്ടയം: കോട്ടയം നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഭിന്നലിംഗക്കാരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറിനു തിരുനക്കരയിലുള്ള സ്വകാര്യ ഹോട്ടലിനു മുന്നിലാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
വായില്‍ നിന്നടക്കം രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരിച്ചയാള്‍ ജില്ലാ ജനറല്‍ ആശുപത്രിയിലെ എച്ച്ഐവി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.