ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് പാലാ ബ്രാഞ്ച് ഭാരവാഹികൾ
1492628
Sunday, January 5, 2025 6:05 AM IST
പാലാ: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് പാലാ ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി ഡോ. രാജു സണ്ണിയും ഹോണററി സെക്രട്ടറിയായി ഡോ. ബിജോ കുര്യനും ഇന്നു വൈകുന്നേരം അഞ്ചിന് പാലാ ഐഎംഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചുമതലയേൽക്കും. കേരള ഡെന്റല്‍ കൗണ്‍സിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സുഭാഷ് മാധവന് സ്ഥാനാരോഹണം നടത്തും. സംവിധായകന് ഭദ്രന് മാട്ടേല്‍ അതിഥിയായി ചടങ്ങില്‍ പങ്കെടുക്കും.
മീനച്ചില്‍ താലൂക്കിലും സമീപപ്രദേശങ്ങളിലുമായി നൂറ്റിഅറുപതോളം അംഗങ്ങളാണ് ഐഡിഎ പാലാ ബ്രാഞ്ചിനുള്ളത്. ഐഡിഎ പാലാ കൗണ്‍സില്‍ ഓഫ് ഡെന്റല്‍ ഹെല്‍ത്തിന്റെ കീഴില്‍ ചികിത്സ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുള്ള വിവിധ ആതുരാലയങ്ങളില്‍ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. സ്കൂളുകളില്‍ ദന്തസംരക്ഷണത്തെപ്പറ്റി ക്ലാസെടുക്കുന്നുണ്ട്.