കോ​​ട്ട​​യം: റ​​ബ​​ര്‍, നെ​​ല്ല് ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍. റ​​ബ​​റി​​ന് 250 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ന്‍ മാ​​നി​​ഫെ​​സ്റ്റോ​​യി​​ല്‍ എ​​ഴു​​തി​​യ എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ വാ​​ഗ്ദാ​​നം അ​​പ്പാ​​ടെ മ​​റ​​ന്നു. വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യി​​ല്‍ താ​​ങ്ങു​​വി​​ല കു​​റ​​ഞ്ഞ​​ത് 200 രൂ​​പ​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന മു​​റ​​വി​​ളി​​ക്ക് ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ല്‍ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​യി​​ല്ല.

ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ല്‍ 500 കോ​​ടി രൂ​​പ സ​​ബ്‌​​സി​​ഡി പ​​ദ്ധ​​തി​​യി​​ലേ​​ക്ക് വ​​ക​​യി​​രു​​ത്തി്യെ​​ങ്കി​​ലും ഏ​​റെ മാ​​സ​​ങ്ങ​​ളി​​ലും വി​​ല 180 നു ​​മു​​ക​​ളി​​ല്‍ തു​​ട​​ര്‍​ന്ന​​തോ​​ടെ ന​​യാ പൈ​​സ സ​​ര്‍​ക്കാ​​രി​​ന് ക​​ര്‍​ഷ​​ക​​ര്‍​ക്ക് കൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്നി​​ല്ല. സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​ന്ന​​ര മാ​​സം മാ​​ത്ര​​മാ​​ണ് വി​​ല 180 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴ്ന്ന​​ത്. ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​റി​​ല്‍ 247 രൂ​​പ വ​​രെ ഉ​​യ​​ര്‍​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞു.

ന​​ട​​പ്പു​​ബ​​ജ​​റ്റി​​ല്‍ വ​​ക​​യി​​രു​​ത്തി​​യ 500 കോ​​ടി രൂ​​പ​​യും അ​​ടു​​ത്ത ബ​​ജ​​റ്റി​​ലെ വി​​ഹി​​ത​​മാ​​യ 500 കോ​​ടി​​യും കൂ​​ട്ടി​​യാ​​ല്‍ ആ​​യി​​രം കോ​​ടി രൂ​​പ ഫ​​ണ്ടി​​ല്‍ വ​​രും. ആ ​​നി​​ല​​യി​​ല്‍ ന്യാ​​യ​​മാ​​യും 200 രൂ​​പ താ​​ങ്ങു​​വി​​ല ല​​ഭി​​ക്ക​​ണം. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രാ​​നി​​രി​​ക്കെ ക​​ഴി​​ഞ്ഞ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് സ​​മാ​​ന​​മാ​​യ സ​​ര്‍​ക്കാ​​ര്‍ വി​​രു​​ദ്ധ തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ ആ​​ശ്വാ​​സ​​വി​​ല പ്ര​​ഖ്യാ​​പി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.

റ​​ബ​​ര്‍, നെ​​ല്ല് മേ​​ഖ​​ല നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി പ​​രി​​ഹി​​ക്കു​​ന്ന​​തി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ പു​​ല​​ര്‍​ത്തു​​ന്ന നി​​ല​​പാ​​ടി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ഉ​​ള്‍​പ്പെ​​ടെ പാ​​ര്‍​ട്ടി​​ക​​ള്‍​ക്ക് ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​മു​​ണ്ട്. കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ്പു​​സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം ര​​ണ്ടു ത​​വ​​ണ താ​​ങ്ങു​​വി​​ല വ​​ര്‍​ധി​​പ്പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​തം കൂ​​ട്ടി​​യി​​ല്ല.

കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ വ​​ര്‍​ധ​​ന ന​​ട​​പ്പാ​​ക്കി​​യാ​​ല്‍ ഒ​​രു കി​​ലോ നെ​​ല്ലി​​ന് 32 രൂ​​പ ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. നി​​ല​​വി​​ല്‍ ആ​​റു വ​​ര്‍​ഷ​​മാ​​യി ന​​ല്‍​കു​​ന്ന 28.20 രൂ​​പ നി​​ര​​ക്കി​​ല്‍​നി​​ന്ന് വ​​ര്‍​ധ​​ന​​വി​​ല്ല.

കൈ​​കാ​​ര്യ​​ച്ചെ​​ല​​വ് ഉ​​യ​​ര്‍​ത്താ​​നും ന​​ട​​പ​​ടി​​യി​​ല്ല. നെ​​ല്ലി​​ന്‍റെ സം​​ഭ​​ര​​ണ​​വി​​ല വൈ​​കാ​​തി​​രി​​ക്കാ​​ന്‍ ബാ​​ങ്കു​​ക​​ള്‍​ക്ക് മു​​ന്‍​കൂ​​ര്‍ ഫ​​ണ്ട് ന​​ല്‍​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​നും പ​​രി​​ഹാ​​ര​​മി​​ല്ല.

ക​​ഴി​​ഞ്ഞ ര​​ണ്ടു കൃ​​ഷി​​ക​​ളി​​ലും നാ​​ലു മാ​​സം വൈ​​കി​​യാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ അ​​ക്കൗ​​ണ്ടി​​ല്‍ നെ​​ല്ലി​​ന് വി​​ല ല​​ഭി​​ച്ച​​ത്.