‘മന്ന ഭക്ഷ്യസഹായ പദ്ധതി’ ഉദ്ഘാടനം ചെയ്തു
1493050
Monday, January 6, 2025 7:13 AM IST
കടുത്തുരുത്തി: ഞീഴൂര്‍ നിത്യസഹായകന്റെ നേതൃത്വത്തില്‍ മന്ന ഭക്ഷ്യസഹായ പദ്ധതിയുടെ ഈ വർഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. തോമസ് ജോര്‍ജ് കോട്ടായില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ബോബന് മഞ്ഞളാമല അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മാത്യു ഏബ്രാഹം പായിതുരുത്തേല് പുതുവര്‍ഷ കൈനീട്ടം 150 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.
കാന്‍സര്‍ രോഗിയെ സഹായിക്കാന്‍ കരോളിനിറങ്ങി ലഭിച്ച തുക സംഭാവനയായി നല്കിയ മേപ്പാടം എംഎല്‍സി ക്ലബ്ബംഗങ്ങളായ കുട്ടികളുടെ കൂട്ടായ്മയെ എം.ജെ. ജോസ്മോന് ആദരിച്ചു. സംഘത്തിന്റെ ആത്മീയ ഉപദേശക സിസ്റ്റര്‍ ബെന്നറ്റ്, അധ്യാപകന് എന്‍. പത്മനാഭപിള്ളയെയും പോലീസ് സേനയില്‍ സേവനമനുഷ്ടിച്ച തോമസ് ജോര്‍ജ്, എം.ജെ. ജോസ്മോന് എന്നിവരെ ആദരിച്ചു.
നിത്യസഹായകന് പ്രസിഡന്റ് അനില്‍ ജോസഫ്, വി.കെ. സിന്ധു, തോമസ് അഞ്ചമ്പില്‍, കെ.കെ. സുരേന്ദ്രന്, ജോമിന് ചാലില്‍, ജിജോ ജോര്‍ജ്, റീത്താ ജെയ്സണ്‍, പ്രേംകുമാര്‍ പാലേക്കുന്നേല്‍, ചാക്കോച്ചന് കുര്യന്തടം, ജയിംസ് കാവാട്ടുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.