കണമലയിൽ അയ്യപ്പഭക്തർക്ക് ആദ്യമായി അന്നദാനം
1492636
Sunday, January 5, 2025 6:05 AM IST
കണമല: തീർഥാടകർ ഏറെയെത്തുന്ന ശബരിമല പാതയിലെ കണമലയില്‍ ഇതാദ്യമായി അയ്യപ്പഭക്തർക്ക് അന്നദാനം തുടങ്ങി. തത്വമസി അയ്യപ്പസേവാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മകരവിളക്ക് സീസൺ തീരുന്നതുവരെയാണ് അന്നദാനം.
ശബരിമല ദര്‍ശനത്തിനായി പോകുന്നവർക്കും തിരികെ വരുന്നവര്‍ക്കും പമ്പയാറ്റില്‍ കുളികഴിഞ്ഞ് അന്നദാനം കഴിക്കാമെന്നത് വലിയ ആശ്വാസകരമാണ്. കണമല പാലത്തിനോടു ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വിപുലമായ നിലയിൽ അന്നദാനം വിതരണം ക്രമീകരിച്ചിരിക്കുന്നത്. പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് ചോറും കറികളും കൂടാതെ എപ്പോഴും ചൂട് വെള്ളവും വിരി വയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യവുമുണ്ട്.