ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രാദേശിക സര്‍ക്കാരുകള്‍ നല്കിയ സംഭാവന നിസ്തുലം: ജോസ് കെ. മാണി എംപി
1492842
Sunday, January 5, 2025 10:39 PM IST
പ്രവിത്താനം: ഗ്രാമീണ മേഖലയുടെ വളര്‍ച്ചയില്‍ പ്രാദേശിക സര്‍ക്കാരുകള്‍ നല്കിയ സംഭാവന നിസ്തുലമാണെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. പ്രവിത്താനംപള്ളി - മലങ്കോട് - അന്തീനാട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വര്‍ഷക്കാലങ്ങള്‍ക്കിടയില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വര്‍ഷങ്ങളായി റോഡ് സഞ്ചാരയോഗ്യമല്ലാതെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മി, പ്രവിത്താനം പള്ളി വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടോമി, ജിജി തമ്പി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ആനന്ദ് ചെറുവള്ളി, ലിസമ്മ ബോസ്, പഞ്ചായത്ത് മെംബര്‍മാരായ ജെസി ജോസ്, സുധാ ഷാജി, അനുമോള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.