ശബരി എയര്‍പോര്‍ട്ട്: നടപടികള്‍ വൈകുന്നതില്‍ ആശങ്ക
1492848
Sunday, January 5, 2025 10:58 PM IST
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണ നടപടികള്‍ വൈകുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക. എയര്‍പോര്‍ട്ട് നിര്‍മാണത്തിന് 307 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കേണ്ടിവരുന്ന ചെറുകിടക്കാരാണ് നിലവില്‍ ദുരിതം അനുഭവിക്കുന്നത്.
ലോണെടുക്കാനോ സ്ഥലം വില്‍ക്കാനോ ദീര്‍ഘകാല വിളവു ലഭിക്കുന്ന കൃഷിയിറക്കാനോ പറ്റുന്നില്ല.
മുന്‍പ് ലോണ്‍ എടുത്തവര്‍ക്ക് തിരിച്ചടയ്ക്കാന്‍ വരുമാനവുമില്ല. രണ്ടര വര്‍ഷമായി എയര്‍ പോര്‍ട്ട് നടപടികള്‍ ഇഴയുന്നതില്‍ സാമൂഹികാഘാത സര്‍വേ നടത്തിയ വേളയില്‍ ദേശവാസികള്‍ പ്രതിഷേധം അറിയിയിച്ചിരിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ പാക്കേജിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നിശ്ചയിച്ച് ധാരണയിലെത്തി സ്ഥലം ഏറ്റെടുക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ കാലാതാമസമുണ്ടാകും. നിയമപ്രശ്നങ്ങള്‍ ഉടലെടുത്താല്‍ വീണ്ടും വൈകും.