ജീവിതത്തെ വിശ്വാസത്താല്‍ പ്രോജ്വലിപ്പിക്കണം: ഗീവര്‍ഗീസ് മാര്‍ അപ്രേം
1493056
Monday, January 6, 2025 7:13 AM IST
തൃക്കൊടിത്താനം: ഈശോയുടെ പിന്തുടര്ച്ചയായ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് സഭയുടെ അസ്തിത്വത്തെ പ്രഘോഷിക്കാനും ജീവിതത്തെ വിശ്വാസത്താല്‍ പ്രോജ്വലിപ്പിക്കാനും സഭാ സമൂഹത്തിന് സാധിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം. ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി 2025 ഫൊറോനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ അപ്രേം.
അതിരൂപത വികാരി ജനറാളും തൃക്കൊടിത്താനം ഫൊറോന വികാരിയുമായ മോണ്‍ ആന്റണി എത്തക്കാട് അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ വിഷയാവതരണം നടത്തി.
ഫൊറോന കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പ്ലാത്തോട്ടം, റവ.ഡോ. സാവിയോ മാനാട്ട്, ലാലി ഇളപ്പുങ്കല്‍, മെര്ലിന് വി. മാത്യു, അഡ്വ. ജോര്‍ജ് വര്‍ഗീസ്, സോണിച്ചന്‍ കോലേട്ട്, ദേവസ്യാ കളരിക്കല്‍, റീന സാബു, ജോസ് കടന്തോട് എന്നിവര്‍ പ്രസംഗിച്ചു.