മണിമല ബൈബിൾ കൺവൻഷൻ സമാപിച്ചു
1492639
Sunday, January 5, 2025 6:05 AM IST
മണിമല: 48-ാമത് മണിമല ബൈബിൾ കൺവൻഷൻ സമാപിച്ചു. വിശുദ്ധിയോടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഏതൊരാളും അനുഗ്രഹീതരാവുമെന്ന് മാർ ജേക്കബ് മുരിക്കൻ സമാപന സന്ദേശത്തിൽ പറഞ്ഞു.
കുടുംബങ്ങൾ ഇടവകയിൽ ഒന്നിച്ചുകൂടുകയും ഇടവക വികാരിയോടൊപ്പം ആത്മവിശുദ്ധിയോടെ ദിവ്യബലി അർപ്പിക്കുകയും ചെയ്യുമ്പോൾ ഏതൊരാൾക്കും അവരവരുടെ കുടുംബങ്ങളിലേക്ക് അനുഗ്രഹങ്ങൾ കൊണ്ടുവരാനാവും. അതിനായി പലസ്ഥലങ്ങൾ മാറിമാറി അലയേണ്ടതില്ല. സ്വന്തം ഇടവക തന്നെയാണ് അവരവർക്ക് ആശ്രയമെന്നും മാർ ജേക്കബ് മുരിക്കൻ വിശ്വാസികളെ ഓർമപ്പെടുത്തി.
മണിമല ഹോളി മാഗി പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന കൺവൻഷൻ ഫാ. ജിസൺ പോൾ വെങ്ങാശേരിയാണ് നയിച്ചത്.വികാരി ഫാ. മാത്യു താന്നിയത്ത്, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.