കാ​ഞ്ഞി​ര​പ്പ​ള്ളി: ഈ​ശോ​മി​ശി​ഹാ​യു​ടെ മ​നു​ഷ്യാ​വ​താ​ര ജൂ​ബി​ലി​യു​ടെ ഇ​ട​വ​കാ​ത​ല ആ​ച​ര​ണ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​ര​ത്തെ ദ​ന​ഹാ​ത്തി​രു​നാ​ൾ റം​ശ ന​മ​സ്കാ​ര​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ തു​ട​ക്ക​മാ​കും.

രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന റം​ശ ന​മ​സ്കാ​ര​ത്തി​ലെ ദീ​പം തെ​ളി​ക്ക​ൽ ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് ഇ​ട​വ​ക​ത​ല ജൂ​ബി​ലി​യാ​ച​ര​ണ​ത്തി​ന് ആ​രം​ഭ​മാ​കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് റം​ശ ന​മ​സ്കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ദ​ന​ഹ​ത്തി​രു​നാ​ൾ റം​ശ ന​മ​സ്കാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​യ ഈ​ശോ മി​ശി​ഹാ​യെ അ​നു​സ്മ​രി​ച്ച് പി​ണ്ടി​യി​ൽ ദീ​പം തെ​ളി​​ക്ക​ൽ ന​ട​ത്തും.

ന​സ്രാ​ണി ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, ന​സ്രാ​ണി പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ഇ​ട​വ​ക​ക​ളി​ൽ ക്ര​മീ​ക​രി​ക്കും. ഈ​ശോ​യു​ടെ മാ​മ്മോ​ദീ​സ​യെ അ​നു​സ്മ​രി​ക്കു​ന്ന ദ​ന​ഹ​ത്തി​രു​നാ​ൾ ആ​ദി​മ​ ക്രൈ​സ്ത​വ കാ​ല​ഘ​ട്ടം മു​ത​ലു​ള്ള സു​പ്ര​ധാ​ന തി​രു​നാ​ളു​ക​ളി​ലൊ​ന്നാ​ണ്.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലെ ഉ​ത്ഥാ​ന​ഗീ​ത​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദീ​പം തെ​ളി​ക്ക​ൽ ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് രൂ​പ​താ​ത​ല ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ 25 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ പി​റ​വിത്തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​മ്പാ​യി മാ​ർ ഫ്രാ​ൻ​സി​സ് പാ​പ്പ തു​റ​ന്ന​തോ​ടെ​യാ​ണ് ഈ​ശോ മി​ശി​ഹാ​യു​ടെ മ​നു​ഷ്യാ​വ​താ​ര ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന് തി​രി​തെ​ളി​ഞ്ഞ​ത്. ഇ​തി​നോ​ട് ചേ​ർ​ന്നാ​ണ് രൂ​പ​ത​ക​ളി​ലെ വ​ർ​ഷാ​ച​ര​ണം.

ആ​രാ​ധ​ന​ക്ര​മ വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, പ​രി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നു​ള്ള അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ, തീ​ർ​ഥാ​ട​ന​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​നം എ​ന്നി​വ​യി​ലൂ​ടെ വി​ശ്വാ​സ ജീ​വി​ത​ത്തി​ന് ശ​ക്തി​പ​ക​രു​ന്ന വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ൾ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ ന​ട​പ്പി​ലാ​ക്കും.