ഗാന്ധിദര്‍ശന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
1492629
Sunday, January 5, 2025 6:05 AM IST
പാലാ: അഡാര്‍ട്ടും പാലാ ഗാന്ധി സെന്ററും സംയുക്തമായി "ഗാന്ധിയന്‍ ദര്‍ശനങ്ങളും ലഹരിവിരുദ്ധ സമൂഹവും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ സ്കൂള്‍തലത്തില്‍ വിജയികളായവര്‍ക്കുള്ള രണ്ടാം ഘട്ടം മത്സരങ്ങള്‍ പാലാ അഡാര്‍ട്ടില്‍ നടത്തി.
യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരങ്ങള്‍ നടത്തിയത്.അഡാര്‍ട്ട് ഡയറക്ടര്‍ ഫാ. ജയിംസ് പൊരുന്നോലിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്കൂള്‍ മാനേജര്‍ ഫാ. തോമസ് കാലാച്ചിറ ഉദ്ഘാടനം ചെയ്തു. അഡാര്‍ട്ട് കൗണ്‍സിലര്‍ ജോയ് കെ. മാത്യു , കെ.ജെ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എം.എസ്. ശ്രുതി നന്ദന, സിയ മറിയം രാജേഷ്, അക്ഷയ് ജയ്മോന് എന്നിവരും ഹൈസ്കൂള്‍ വിഭാഗത്തില്‍ സരണ്‍ കെന്നടി, മാത്തുക്കുട്ടി ജോബി, സിറിയക് ഡയസ് എന്നിവരും യുപി വിഭാഗത്തില്‍ ശ്യാം കെന്നടി, ശ്രീറാം വി. നായര്‍, ഐറിന് റോസ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
ഓരോ വിഭാഗത്തിലും പത്തു വീതം പ്രോത്സാഹന സമ്മാനങ്ങളും നല്കപ്പെട്ടു. വിജയികള്‍ക്ക് അഡ്വ. ജോര്‍ജുകുട്ടി കടപ്ലാക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു.