വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നതായി പരാതി
1493044
Monday, January 6, 2025 7:06 AM IST
കോട്ടയം: ചിങ്ങവനത്തും പരിസരപ്രദേശത്തും വാഹനങ്ങളില്‍നിന്നു ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നതായി പരാതി. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍നിന്നാണ് ബാറ്ററി മോഷ്ടിക്കുന്നത്.
ചിങ്ങവനം, പരുത്തുംപാറ, കുഴിമറ്റം പ്രദേശങ്ങളില്‍ റോഡരികില്‍ രാത്രികാലങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍നിന്നാണ് ബാറ്ററികള്‍ മോഷണം പോകുന്നത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പിക്കപ്പ്, ക്രെയിനുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയ വാഹനങ്ങളില്‍നിന്നുമാണ് ബാറ്ററികള്‍ നഷ്ടമാകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ മുപ്പതോളം വാഹനങ്ങളില്‍നിന്നു സമാനരീതിയില്‍ ബാറ്ററി മോഷണം പോയതായി പരാതിയുണ്ട്. സംഭവത്തില്‍ വാഹന ഉടമകള്‍ ചിങ്ങവനം പോലീസില്‍ പരാതി നല്കി.