ക​​ടു​​ത്തു​​രു​​ത്തി: നി​​യ​​ന്ത്ര​​ണം​​വി​​ട്ട ബൈ​​ക്ക് മ​​തി​​ലി​​ല്‍ ഇ​​ടി​​ച്ചു മ​​റി​​ഞ്ഞ് ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ വി​​ദ്യാ​​ര്‍​ഥി മ​​രി​​ച്ചു. ക​​ല്ല​​റ പെ​​രു​​ന്തു​​രു​​ത്ത് ത​​ടി​​യ​​മ്മേ​​ല്‍ ബാ​​ബു​​വി​​ന്‍റെ മ​​ക​​ന്‍ പ്ര​​ഫു​​ല്‍ ബാ​​ബു(20) ആ​​ണ് മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 11.30-ന് ​​ഇ​​ട​​യാ​​ഴം-​​ക​​ല്ല​​റ റോ​​ഡി​​ല്‍ കു​​ന്നു​​പു​​റം ഓ​​യി​​ല്‍ പ​​മ്പി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ചേ​​ര്‍​ത്ത​​ല മാ​​രാ​​രി​​ക്കു​​ളം ബീ​​ച്ച് ഫെ​​സ്റ്റ് ക​​ണ്ട​​ശേ​​ഷം മ​​ട​​ങ്ങി​​വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

പ്ര​​ഫു​​ല്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് റോ​​ഡ​​രി​​കി​​ലെ മ​​തി​​ലി​​ല്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​യ​​ടി​​ച്ചു റോ​​ഡി​​ല്‍​വീ​​ണ പ്ര​​ഫു​​ലി​​നെ പി​​ന്നാ​​ലെ ബൈ​​ക്കി​​ല്‍​വ​​ന്ന സു ഹൃ​​ത്തു​​ക്ക​​ള്‍ ചേ​​ര്‍​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ബം​​ഗ​​ളൂ​രു​വി​ൽ പാ​​രാ മെ​​ഡി​​ക്ക​​ല്‍ ഡ​​യാ​​ലി​​സീ​​സ് വി​​ദ്യാ​​ര്‍​ഥി​​യാ​​യി​​രു​​ന്നു.

അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു. വീ​​ട്ടി​​ലേ​​ക്ക് എ​​ത്താ​​ന്‍ അ​​ര​ക്കി​ലോ​​മീ​​റ്റ​​ര്‍ ദൂ​​രം മാ​​ത്രം അ​​വ​​ശേ​​ഷി​​ക്കെ​​യാ​​ണ് പ്ര​​ഫു​​ല്‍ ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട് മ​​രി​​ച്ച​​ത്. പോ​​സ്റ്റു​​മോ​​ര്‍ട്ട​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം സം​​സ്‌​​ക​​രി​​ച്ചു. അ​​മ്മ: വി​​ജ​​യ​​മ്മ. സ​​ഹോ​​ദ​​രി: രാ​​ധി​​ക.