എ.വി. റസല്‍ ജില്ലാ സെക്രട്ടറിയായി തുടരും
1492846
Sunday, January 5, 2025 10:58 PM IST
കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ (63) വീണ്ടും തെരഞ്ഞടുത്തു. സമ്മേളനത്തില്‍ 38 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, കെ. അനില്‍ കുമാര്‍, എം.പി. ജയപ്രകാശ്, കെ. അരുണന്, ബി. ആനന്ദക്കുട്ടന് എന്നിവരെ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കി. പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളായി ബി. ശശികുമാര്‍, സുരേഷ് കുമാര്‍, ഷീജാ അനില്‍, കെ.കെ. രഞ്ജിത്ത്, സുഭാഷ് ടി. വര്‍ഗീസ്, കെ. ജയകൃഷ്ണന് എന്നിവരെ തെരഞ്ഞെടുത്തു.
നേതൃത്വത്തിനു നല്കിയ കത്തു പരിഗണിച്ചാണു മുന്‍ എംഎല്‍എ സുരേഷ് കുറുപ്പിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. സംസ്ഥാന സമിതിയംഗമായതിനാലാണ് അനില്‍കുമാര്‍ ഒഴിവാക്കപ്പെട്ടത്. മറ്റുള്ളവര്‍ പ്രായപരിധി കവിഞ്ഞതിനാലും ആരോഗ്യപരമായ കാരണങ്ങളാലും ഒഴിവാക്കപ്പെടുകയായിരുന്നു.
ജില്ലാസെക്രട്ടറിയിരുന്ന വി.എന്‍. വാസവന് എംഎല്‍എയായതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് റസല്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും വാസവന് മത്സരിച്ചപ്പോള്‍ റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. 1981 ല്‍ പാര്‍ട്ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. 2006 ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 - 05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ. വാസപ്പന്റഎയും പി. ശ്യാമയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. ഏക മകള്‍: ചാരുലത. മരുമകന്: അലന് ദേവ്.