തേവര്‍മറ്റം - മൂക്കന്ചാത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
1493051
Monday, January 6, 2025 7:13 AM IST
കടുത്തുരുത്തി: കടുത്തുരുത്തി - ഞീഴൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേവര് മറ്റം - മൂക്കന്ചാത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. കുണ്ടും കുഴിയുമായി തകര്‍ന്നുകിടക്കുന്ന റോഡിലൂടെ കാല്‍നടയാത്ര നടത്താന്‍ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്.
ഏറക്കാലമായി റോഡിന്റെ സ്ഥിതി ഇതുതന്നെയാണ്. പലതവണ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി അധികാരികളെ സമീപിച്ചെങ്കിലും നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് സന്തോഷ് കുഴിവേലില്‍ അധ്യക്ഷത വഹിച്ചു.
പ്രഫ. അഗസ്റ്റിന് ചിറയില്‍, ജോര്‍ജ് മരങ്ങോലി, അനില്‍ കാട്ടാത്തുവാലയില്‍, പാപ്പച്ചന് വാഴയില്‍, സന്ദീപ് മങ്ങാട്, സി.കെ. ബാബു, അജിത്ത് സദാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.