പരിസ്ഥിതി നിയമ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
1492641
Sunday, January 5, 2025 6:05 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ ആരംഭിച്ച ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് പരിസ്ഥിതി നിയമ പഠനകേന്ദ്രം ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ നിയമ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെന്ന് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ അതിവേഗം വളരുന്ന കാഞ്ഞിരപ്പള്ളിയില്‍ സമൂലമായ മാറ്റം കൊണ്ടുവരാന്‍ പരിസ്ഥിതി നിയമ പഠനകേന്ദ്രത്തിന് സാധിക്കുമെന്ന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
നിയമ വിദ്യാർഥികളുടെ കഴിവിനെ പ്രചോദിപ്പിക്കാനും അവരില്‍ വിമര്‍ശനാത്മക ചിന്താഗതി വളര്‍ത്താനും സെന്ററിന് കഴിയട്ടെയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റീസ് സി.എസ്. ഡയസ് പറഞ്ഞു.
ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ ഭാര്യ മീരാ സെന്‍, അഡ്വ. കെ.എസ്. ശ്രീകുമാര്‍, സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയുടെ മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. ഗിരിശങ്കര്‍, കുര്യച്ചന് ജോസി എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണ നിയമമേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നൂതനമായ ഒട്ടനവധി പദ്ധതികളാണ് പഠനകേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.