കാ​ഞ്ഞി​ര​പ്പ​ള്ളി: ദ​ന​ഹാ​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദീ​പാ​ലം​കൃ​ത​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി. ഈ​ശോ​യു​ടെ മാ​മ്മോ​ദീ​സ​യെ​യും പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തെ​യും അ​നു​സ്മ​രി​ക്കു​ന്ന തി​രു​നാ​ളാ​ണ് ദ​ന​ഹാ​ത്തി​രു​നാ​ൾ.

വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ത്ത​പ്പെ​ട്ട റം​ശ ന​മ​സ്കാ​ര​ത്തി​ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും റം​ശ ന​മ​സ്കാ​ര​ത്തി​ലെ ദീ​പം തെ​ളി​ക്ക​ൽ ശു​ശ്രൂ​ഷ​യോ​ട​നു​ബ​ന്ധി​ച്ച് ഈ​ശോ മി​ശി​ഹാ​യു​ടെ മ​നു​ഷ്യാ​വ​താ​ര ജൂ​ബി​ലി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ത​ല വ​ർ​ഷാ​ച​ര​ണ​ത്തി​ന് ആ​രം​ഭം കു​റി​ക്കു​ക​യും ചെ​യ്തു. ഈ​ശോ മി​ശി​ഹാ​യാ​കു​ന്ന വെ​ളി​ച്ച​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട പി​ണ്ടി​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ തി​രി തെ​ളി​ച്ചു.

ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​യ ഈ​ശോ​മി​ശി​ഹാ​യി​ലു​ള്ള വി​ശ്വാ​സ​ത്തി​ലൂ​ടെ ഇ​രു​ളി​നെ അ​ക​റ്റു​ക​യും ലൗ​കി​ക താ​ത്പ​ര്യ​ങ്ങ​ളു​ടെ നു​റു​ങ്ങു വെ​ട്ട​ത്തി​ൽ വ​ഴി ന​ട​ക്കാ​നു​ള്ള പ്ര​ലോ​ഭ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ക​യും ചെ​യ്യു​വാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു.

ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും പ​ള്ളി അ​ങ്ക​ണ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ന​സ്രാ​ണി ക​ലാ​രൂ​പ​ങ്ങ​ളാ​യ മാ​ർ​ഗം​ക​ളി​യു​ൾ​പ്പെ​ടെ​യു​ള്ള​വ ന​സ്രാ​ണി പൈ​തൃ​ക​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു.

സു​വാ​റ, ന​സ്രാ​ണി മാ​ർ​ഗം കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ർ​മ​യി​ലെ ദ​ന​ഹാ എ​ന്ന പേ​രി​ൽ ദ​ന​ഹാ തി​രു​നാ​ളാ​ച​ര​ണാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് രൂ​പ​താ​ത​ല​ത്തി​ൽ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

ക​ത്തീ​ഡ്ര​ലി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, സ​ന്യാ​സി​നി​ക​ൾ, വി​ശ്വാ​സ ജീ​വി​ത പ​രി​ശീ​ല​ക​ർ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.