കാർഷിക വിദ്യാഭ്യാസ മേഖലകളിൽ ബാങ്കുകൾ കൂടുതൽ സഹായം ലഭ്യമാക്കണം: ഫ്രാൻസിസ് ജോർജ് എംപി
1492496
Saturday, January 4, 2025 7:24 AM IST
കോട്ടയം: കാർഷിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ ബാങ്കുകൾ തയ്യാറാകണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതുവരെ കാത്തിരിക്കാതെ അവരെ പ്രോത്സാഹിപ്പിക്കുവാനും സംരക്ഷിക്കാനും ബാങ്കുകൾ മുൻകൈയെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
എസ്ബിഐ കോട്ടയം അസിസ്റ്റന്റ് ജനറൽ മാനേജർ ടി.കെ. വേണുകുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് മുഖ്യപ്രഭാഷണം നടത്തി.
2025-26 കാലയളവിലേക്കുള്ള നബാർഡിന്റെ പോട്ടൻഷ്യൽ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാൻ യോഗത്തിൽ എംപി പ്രകാശനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ രാജു ഫിലിപ്പ്, ആർബിഐ എൽഡിഒ എം. മുത്തുകുമാർ,റെജി വർഗീസ്, മിനി സൂസൻ വർഗീസ്, ഡി. അനിൽ എന്നിവർ പ്രസംഗിച്ചു.