പാ​ലാ: അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പു​രു​ഷ വി​ഭാ​ഗം വോ​ളി​ബോ​ള്‍, പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന പാ​ലാ സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ ആ​റി​ന് ആ​രം​ഭി​ക്കും. ഇ​ന്ത്യ​യി​ലെ വി​വി​ധ സോ​ണു​ക​ളി​ല്‍നി​ന്നാ​യി യോ​ഗ്യ​ത നേ​ടി​യ 16 ടീ​മു​ക​ളാ​ണ് അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ആ​റി​ന് രാ​വി​ലെ 6.30 മു​ത​ല്‍ ജി​മ്മി ജോ​ര്‍​ജ് സ്റ്റേ​ഡി​യം, സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌​പോ​ര്‍​ട്സ് കോം​പ്ല​ക്‌​സ് സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് എ​ന്നീ വേ​ദി​ക​ളി​ലായി​ട്ടാ​ണ് പ്രാ​ഥ​മി​ക ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ എ​ട്ടി​ന് രാ​വി​ലെ 6.30ന് ആ​രം​ഭി​ക്കും.

മു​ന്‍​വ​ര്‍​ഷ​ത്തെ ജേ​താ​ക്ക​ളാ​യ എ​സ്ആ​ര്‍എം ​യൂ​ണി​വേ​ഴ്‌​സി​റ്റി ചെ​ന്നൈ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി, മ​ദ്രാ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി, കു​രു​ക്ഷേ​ത്ര യൂ​ണി​വേ​ഴ്‌​സി​റ്റി, ഗു​രു​നാ​നാ​ക്ക് ദേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി പ​ഞ്ചാ​ബ്, പ​ഞ്ചാ​ബി യൂ​ണി​വേ​ഴ്‌​സി​റ്റി തു​ട​ങ്ങി​യ പ്ര​മു​ഖ ടീ​മു​ക​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മാ​റ്റു​ര​യ്ക്കും.​
വോ​ളി​ബോ​ള്‍ ഇ​തി​ഹാ​സ​വും കോ​ള​ജി​ന്‍റെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥിയു​മാ​യ ജി​മ്മി ജോ​ര്‍​ജി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ചട​ങ്ങി​ല്‍ മ​ന്ത്രി​യും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥിയു​മാ​യ റോ​ഷി അ​ഗ​സ്റ്റിന്‍ ഉദ്ഘാടനം നി​ര്‍​വ​ഹി​ക്കും.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സല​ര്‍ ഡോ. ​സി.ടി. ​അ​ര​വി​ന്ദ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ജേ​താ​ക്ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ടൂ​ര്‍​ണ​മെ​ന്‍റ് പ​ത്തി​ന് വൈ​കു​ന്നേ​രം സ​മാ​പി​ക്കും. ജേ​താ​ക്ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ മ​ന്ത്രി വി.എ​ന്‍ വാ​സ​വ​ന്‍ സ​മ്മാ​നി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് പ്ര​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജെ​യിം​സ് ,ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ വ​കു​പ്പ് ഹെ​ഡ് ഡോ. ​ആ​ശി​ഷ് ജോ​സ​ഫ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ല്‍​വി​ന്‍ കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ.​ മാ​ത്യു ആ​ല​പ്പാ​ട്ട്‌​ മേ​ട​യി​ല്‍, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​ ബി​നു ജോ​ര്‍​ജ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.