എസ്ബി കോളജില്‍ അത്ലറ്റിക് പൂര്വവിദ്യാര്ഥീ സംഗമം
1492493
Saturday, January 4, 2025 7:23 AM IST
ചങ്ങനാശേരി: എസ്ബി കോളജിലെ 1991- 95 കാലഘട്ടത്തിലെ അത്ലറ്റിക് പൂര്‍വവിദ്യാര്‍ഥികള്‍ കര്‍ദിനാള്‍ പടിയറ ഹാളില്‍ ഒത്തുചേര്‍ന്നു.1991 മുതല്‍ 1995 വരെ തുടര്‍ച്ചയായി എസ്ബി കോളജിനെ എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്മാരാക്കിയ അനില്‍ മാത്യു, സി. അജിത്ത് കുമാര്‍, രാജു വര്‍ഗീസ്, ആര്. ജയകുമാര്‍, കെ. ഹരിരാജ്, അലക്സാണ്ടര്‍ കടുത്താനം, ജോസ് ജോസഫ്, ഇ.പി. സുരേഷ് എന്നിവരാണ് ഒത്തുചേര്‍ന്നത്.
പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്, ബര്‍സാര്‍ ഫാ. ജയിംസ് കലയംകണ്ടം, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, കായികവിഭാഗം അധ്യാപകരായ സോജി ജോസഫ്, ദീപക് സിബി, പരിശീലകരായ ആര്. സൂരജ്, മിഥുന് മുരളി, ക്രിസ്റ്റിന് വില്‍സണ്‍,അഖില്‍ കെ. ശശി എന്നിവര്‍ നേതൃത്വം നല്കി.