അസംപ്ഷന്‍ പ്ലാറ്റിനം ജൂബിലി: പൂര്‍വ വിദ്യാര്‍ഥീ മഹാസംഗമം 11ന്
1492492
Saturday, January 4, 2025 7:23 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി മെഗാ അലുമ്നി മീറ്റ് "റീകിന്ഡില്-2025’ 11ന് നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന മെഗാസമ്മേളനത്തില് പൂര്‍വ വിദ്യാര്‍ഥികളുടെ പ്രസംഗങ്ങളും കലാപരിപാടികളും പ്രശസ്തരായ പൂര്‍വ വിദ്യാര്‍ഥികളുടെ സാന്നിധ്യവും പ്രധാന ആകര്‍ഷണങ്ങളായിരിക്കും.
സാമൂഹിക, ശാസ്ത്ര, ആധ്യാത്മിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ടരായ പൂര്‍വവിദ്യാര്‍ഥികളെയും മുന്‍കാലങ്ങളില്‍ സേവനം കാഴ്ചവച്ച പ്രിന്‍സിപ്പല്‍മാരെയും ചടങ്ങില്‍ ആദരിക്കും.
75 വര്‍ഷങ്ങളായി വിദ്യാഭ്യാസത്തില്‍ മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അസംപ്ഷന്‍ കോളജ് ധാര്‍മികവും ആധ്യാത്മികവുമായ മൂല്യങ്ങള്‍ നിറഞ്ഞ നിരവധി തലമുറകളെ വാര്‍ത്തെടുത്തിട്ടുണ്ട്. കോളജിലൂടെ കടന്നുപോയ നിരവധി പൂര്‍വ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒന്നിച്ചുകൂടാന്‍ ഈ അലുമ്നി മീറ്റ് വേദിയാകും. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണം കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9447335575, 9495721086.