ചാവറയച്ചൻ കേരളത്തിന്റെ നവോത്ഥാനത്തിന് ഊർജം പകർന്നു: കർദിനാൾ മാർ കൂവക്കാട്ട്
1492491
Saturday, January 4, 2025 7:23 AM IST
ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തിന് ഊർജം പകർന്ന കർമയോഗിയായിരുന്നു ചാവറയച്ചനെന്ന് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. മാതൃവിദ്യാലയമായ ക്രിസ്തുജ്യോതി സ്കൂളിന്റെയും ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയും ചാവറ ദിനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ റവ.ഡോ. തോമസ് കല്ലുകളം അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എംഎൽഎ, ക്രിസ്തുജ്യോതി ഗ്രൂപ്പ് ഡയറക്ടർ ഫാ. ടോമി ഇലവുങ്കൽ, ഫാ. സ്കറിയ എതിരേറ്റ്, ഫാ. ജോഷി ചീരാംകുഴി, ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ഫാ. അഖിൽ കരിക്കാത്ര,
പിടിഎ പ്രസിഡന്റുമാരായ ഡോ. ജോബിൻ എസ്. കൊട്ടാരം, ഷിബു മണല, ലീന ഡൊമിനിക്, ആനി സെബാസ്റ്റ്യൻ, മേരിക്കുട്ടി ജോസഫ്, ബോബി പി. തോമസ് എന്നിവർ പ്രസംഗിച്ചു.